• Slider Image
  • Slider Image
  • അറിയാം കേളിയെപ്പറ്റി
  • എന്ത് കൊണ്ട് കേളി
  • ലക്ഷ്യങ്ങള്‍
  • നിങ്ങള്‍ക്കും കേളി അംഗമാകാം
  • ഒന്‍പതാമത് കേളി ഫുട്ബോള്‍

അറിയാം കേളിയെപ്പറ്റി

കേളി കലാ സാംസ്കാരിക വേദി

റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തികുന്ന , ബത്ത ആസ്ഥാനമായുള്ള പ്രവാസി സംഘടനയാണ് കേളി  . കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും , സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങളുമാണ് സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങള്‍ . ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളില്‍ സൌദി അറേബ്യയിലെ നിയമങ്ങള്‍ക്ക് വിധേയമായി ഇടപെടുക, കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അംഗങ്ങളെ ബോധവാന്‍മാരാക്കുകയും , തങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തെറ്റായ നയങ്ങളില്‍ പ്രതിഷേധിക്കുകയും ചെയ്യുക തുടങ്ങി കേളിയുടെ പ്രവര്‍ത്തനങ്ങള്‍ റിയാദിലെ പ്രവാസി സമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചു കിടക്കുന്നു .

അന്യവൽക്കരിക്കപ്പെടുന്ന സാധാരണക്കാരായ മുഴുവൻ പ്രവാസി മലയാളികളെയും ഒരു കുടക്കീഴിൽ അണി നിരത്തുകയും, അവരെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സമൂഹമാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ കേളി കലാ സാംസ്കാരിക വേദി രൂപീകൃതമാവുന്നത്‌. സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്കിടയിൽ നിന്നുള്ളവരാൽ തന്നെ നയിക്കപ്പെടുന്ന സാധാരണക്കാരന്റെ സംഘടന എന്ന രീതിയിലേക്ക്‌ വളരാൻ കേളിക്ക്‌ ഏറെ സമയം വേണ്ടി വന്നില്ല. റിയാദിന്റെയും പരിസര പ്രദേശങ്ങളിലെയും, ഏതൊരു മുക്കിലും മൂലയിലും പ്രയാസമനുഭവിക്കുന്ന ഒരു പ്രവാസിക്ക്‌ തന്റെ വേദനകൾ പങ്കു വെക്കാൻ ഒരു കേളി പ്രവർത്തകനെ കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. നിസ്വാർത്ഥരും, സ്വയം സമർപ്പിതരുമായ ഇത്തരം പ്രവർത്തകരാണ്‌ കേളിയുടെ കരുത്ത്‌.

കേളി വാർത്തകൾ

കേളിയുടെ ജീവനാഡിയായ

സംഘടനാ ഘടകങ്ങള്‍

സംഘശക്തിയുടെ മനസ്സുറപ്പില്‍ അശരണര്‍ക്കായി സംഘം ചേര്‍ന്ന്  ചിട്ടയായ സംഘടനാ പ്രവര്‍ത്തനം നടത്തുന്ന കേളിയുടെ വിവിധ ഘടകങ്ങള്‍ 

ആവശ്യമായ നയ രൂപീകരണം നടത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ രക്ഷാധികാരി കമ്മിറ്റി
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ 31 അംഗ കേന്ദ്ര കമ്മിറ്റി
പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുവാന്‍ റിയാദിലും പരിസര പ്രദേശങ്ങളിലുമായി 14 ഏരിയ കമ്മിറ്റികള്‍
റിയാദിന്റെ ഓരോ മുക്കിലും മൂലയിലും താഴെ തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലൈല അഫ്ലാജ് മുതല്‍ ദാവാത്മി വരെ 74 യൂണിറ്റ് കമ്മിറ്റികള്‍
ജീവകാരുണ്യ രംഗത്ത്‌ കേളി കഴിഞ്ഞ പതിനാല്‌ വർഷമായി നടത്തി വരുന്നത്‌ നൈരന്തര്യമായ പ്രവർത്തനങ്ങളാണ്‌, ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്കായി ജീവകാരുണ്യ സബ്കമ്മിറ്റി തന്നെ ദൈനം ദിനം പ്രവത്തിച്ചു വരുന്നു. കേളിയുടെ ഇടപെടൽ കൊണ്ടു മാത്രം ജീവിതത്തിലേക്ക്‌ തിരികെ നടന്നവർ നിരവധിയാണ്‌. കലാ സാംസ്കാരിക രംഗങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താനും മലയാള കലാ, സാഹിത്യ, സാംസകാരിക, ചലച്ചിത്ര രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച നിരവധി പേരെ റിയാദിൽ കൊണ്ടു വരുന്നതിനും, സാംസ്കാരികമായി ഊഷരമായ പ്രവാസി മനസ്സുകളെ ഊർവ്വരമാക്കുന്നതിനും സാംസ്‌കാരിക കമ്മിറ്റി . കായിക രംഗത്തും കേളിയുടെ ഇടപെടൽ നടത്താന്‍ സ്പോര്‍ട്സ് കമ്മിറ്റി.... ജനപങ്കാളിത്തത്തിലും, സംഘാടനത്തിലും മികച്ച അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങളിൽ നടക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റും, റിയാദ്‌ ബത്തയിലെ ജനസഞ്ചയങ്ങളെ സാക്ഷി നിർത്തി നടത്തുന്ന വോളിബോൾ ടൂർണ്ണമെന്റും സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കമ്മിറ്റി.... നവമാധ്യമങ്ങളിലെ ഇടപെടലുകൾക്ക്‌ ഒരു കേന്ദ്രീകൃതവും ഗൗരവപൂർണ്ണവുമായ രൂപം നൽകുന്നതിനും നവമാധ്യമങ്ങളില്‍ ക്രിയാത്മകമായും മാന്യമായും എങ്ങനെ ഇടപെടാം എന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനുമായി രൂപീകരിച്ച പ്രത്യേക സൈബർ വിഭാഗമായ കേളി സൈബർ വിംഗ്‌....

കേളി വെബ്‍സൈറ്റ് പ്രകാശനം

ചിത്രങ്ങൾ

കേളി വെബ്സൈറ്റ് ഇൻട്രോ വിഡിയോ

ചില നിമിഷങ്ങള്‍